Posted By saritha Posted On

UAE Expat Killed Girl Friend: ഫ്ലാറ്റിനുള്ളില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം, കറുത്ത തുണികൊണ്ട് മൂടിയ നിലയില്‍; കാമുകിയെ പ്രവാസി തലയ്ക്കടിച്ച് കൊന്നു

UAE Expat Killed Girl Friend ദുബായ്: കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിച്ചു. 38കാരനായ ഘാന പൗരനാണ് നൈജീരിയക്കാരിയായ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2024 ജൂലായിൽ ദുബായിലുള്ള ഒരു റസിഡൻഷ്യൽ കെട്ടിടത്തിലാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.
കെട്ടിടത്തിൽ അധികൃതർ അ​ഗ്നിശമന ഉപകരണങ്ങൾ പരിശേധിക്കുന്നതിനിടെയാണ് ഒരു മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണം അഴുകിയതിന്റെ ദുർ​ഗന്ധം ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഫ്ലാറ്റിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കറുത്ത തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ടായിരുന്നു. ഉടൻ തന്നെ പോലീസ് ഓപറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പട്രോളിങ് ഉദ്യോ​ഗസ്ഥർ, സിഐഡി അന്വേഷണ സംഘം, ഫോറൻസിക് ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പ്രതിയെ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, പ്രതി ഭാര്യയും മറ്റ് സുഹൃത്തുക്കളോടുമൊപ്പം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരും ആഫ്രിക്കൻ വംശജർ ആയിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുൻപ് ഭാര്യയോടും കൂടെ താമസിക്കുന്നവരോടും ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വാടക കരാറിന്റെ കാലാവധി കഴിഞ്ഞെന്നും ഉടമസ്ഥന് കരാർ പുതുക്കി നൽകാൻ താത്പര്യമില്ലെന്നും പറഞ്ഞാണ് സുഹൃത്തുക്കളെയും ഭാര്യയെയും പ്രതി ഫ്ലാറ്റിൽ നിന്ന് മാറ്റിയത്. ഫ്ലാറ്റിൽ നിന്ന് എല്ലാവരും ഒഴിഞ്ഞപ്പോൾ പ്രതി തന്റെ കാമുകിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും മദ്യപിക്കുകയും ലൈം​ഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. കാമുകി കൂടുതൽ മദ്യം ആവശ്യപ്പെടുകയും തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞതിനെ തുർന്ന് ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. തർക്കം അക്രമാസക്തമാകുകയും സ്ത്രീ ഇയാളെ കൊല്ലാൻ ശ്രമിച്ചതായും പ്രതി പറഞ്ഞു. കല്ലെടുത്ത് സ്ത്രീയുടെ തലക്കെടിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ അപ്പോൾ തന്നെ മരിച്ചു. തുടർന്ന് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക്കും കറുത്ത തുണിയും കൊണ്ട് മൂടി ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ചു. ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *