Posted By saritha Posted On

Home Nurse Attacked Patient: രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ബെൽറ്റ് കൊണ്ട് അടിച്ചും വടികൊണ്ട് കുത്തിയും മര്‍ദനം

Home Nurse Attacked Patient രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്. അല്‍ഹൈമേഴ്സ് രോഗബാധിതനായ വിമുക്തഭടനെയാണ് മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര പിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാലുദിവസമായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മർദനമേറ്റ ശശിധര പിള്ള. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ഹോംനഴ്സിന്റെ വിശദീകരണം. സംശയം തോന്നി ഇന്നലെ സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് നഗ്നനാക്കി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കിട്ടിയതിന് പിന്നാലെയാണ് കൊടുമൺ പോലീസിൽ പരാതി നൽകിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്ന പ്രതിയെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. ബെൽറ്റ് കൊണ്ട് അടിച്ചതായും വടികൊണ്ട് കുത്തിയതായും പ്രതി സമ്മതിച്ചു. വടികൊണ്ട് കണ്ണിന് താഴെ കുത്തി അസ്ഥിക്ക് പൊട്ടലുണ്ട്. നിലത്തിട്ട് വലിച്ചിഴച്ച് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. അടൂരിലെ ഏജൻസിയെ കുറിച്ചും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും വിശദമായി പരിശോധിച്ച് വരികയാണ്. ബി എസ് എഫ് ഉദ്യോഗസ്ഥനായിരുന്ന ശശിധരൻ പിള്ള വി ആർ എസ് വാങ്ങിയാണ് നാട്ടിലെത്തിയത്. ഭാര്യ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥയാണ്. മകൾ എറണാകുളത്ത് വിദ്യാർഥിനിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *