
Fire in Dubai: യുഎഇയിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു
Fire in Dubai ദുബായ്: അറേബ്യ ടാക്സി ഡിപ്പോയ്ക്ക് സമീപമുള്ള അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ൽ തീപിടിത്തം. ഇന്ന് (ഏപ്രില്‍ 30, ബുധനാഴ്ച) രാവിലെയാണ് ചെറിയ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അധികൃതർ തെരുവുകൾ വളഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വാഹനമോടിക്കുന്നവരെ വഴിതിരിച്ചുവിട്ടു. ആർക്കും പരിക്കില്ലെന്ന് ഉടൻ റിപ്പോർട്ട് ചെയ്തു. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ന്റെ ഉൾ തെരുവുകളിലാണ് തീപിടിത്തം ഉണ്ടായത്. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽ ഗതാഗത തടസമൊന്നും ഉണ്ടായില്ല. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
Comments (0)