
Dubai Metro: മണിക്കൂറിൽ 46,000 പേര്‍ക്ക് യാത്ര ചെയ്യാം; സുപ്രധാന പ്രഖ്യാപനവുമായി ദുബായ് മെട്രോ
Dubai metro ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് അതായത് 2029 സെപ്തംബര്‍ ഒന്‍പതിന് പ്രവർത്തനമാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു. പദ്ധതിയുടെ നിർമ്മാണത്തിനായി മൂന്ന് പ്രമുഖ തുർക്കി, ചൈനീസ് കമ്പനികളായ മാപ്പ, ലിമാക്, സിആർആർസി എന്നിവയ്ക്ക് 20.5 ബില്യൺ ദിർഹത്തിൻ്റെ കരാർ ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയിട്ടുണ്ട്. 9-9-2009 രാത്രി 9 മണിക്ക് കൃത്യം 9-ാം മിനിറ്റിലെ 9-ാം സെക്കൻഡിലാണ് ദുബായ് മെട്രോ തുറന്നത്. അതായത്, 9 എന്ന അക്കത്തിന് ദുബായ് മെട്രോയുമായി വളരെ പ്രധാന്യമുണ്ട്. ദുബായ് മെട്രോയുടെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A14 സ്റ്റേഷനുകൾ ഉൾപ്പെടെ 30 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030ൽ ഇത് 200,000 യാത്രക്കാരെ വഹിക്കുമെന്നും 2040ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ ദുബായ് മെട്രോയുടെ ബ്ലൂ ലൈന്‍ വഹിക്കും. ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗരപ്രദേശങ്ങളും തമ്മിൽ 10 മുതൽ 25 മിനിറ്റ് വരെ യാത്രാ സമയം നൽകും. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ. പുതിയ ലൈൻ ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ്, ഇത് ഒരു ’20 മിനിറ്റ് സിറ്റി’ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇത് ഒരു ട്രാൻസിറ്റ് അധിഷ്ഠിത സമീപനമാണ്. താമസക്കാർക്ക് 20 മിനിറ്റ് യാത്രാ സമയത്തിനുള്ളിൽ ആവശ്യമായ സേവനങ്ങളുടെ 80 ശതമാനവും ലഭിക്കും. .
Comments (0)