
UAE Guidelines Tobacco Use: പുകയില ഉപേക്ഷിക്കുന്നോ? പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ
UAE Guidelines Tobacco Use അബുദാബി: പുകയില ഉപയോഗത്തിനെതിരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായി പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് പരിശീലനങ്ങളും ഉപകരണങ്ങളും നല്‍കുക, ആരോഗ്യ വിദഗ്ധരെ സജ്ജമാക്കുക, പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക, കൗണ്‍സലിങ്, മനഃശാസ്ത്രപിന്തുണ, വൈദ്യസേവനം, ആവശ്യമായ മരുന്നുകള്‍, നൂതന പരിശോധനാ മാര്‍ഗങ്ങള്‍, നവീന സാങ്കേതികവിദ്യകൾ എന്നിവ ഈ പദ്ധതികളിലൂടെ നടപ്പാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, നിർത്താൻ തയാറാകാത്തവർ, മുൻ പുകവലിക്കാർ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് തുടർ പ്രവർത്തനങ്ങൾ. പുകവലി നിർത്തൽ ക്ലിനിക്കുകളിലെ സേവനങ്ങളും മെച്ചപ്പെടുത്തും. ഇ-സിഗരറ്റ് ഉൾപ്പെടെ എല്ലാത്തരം പുകയില ഉപയോഗം കുറയ്ക്കുന്നതിനും നടപടി ശക്തമാക്കും. ഹൃദ്രോഗം, അർബുദം, മനോവൈകല്യം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രത്യാഘതങ്ങളെക്കുറിച്ചും ബോധവത്കരിച്ച് ദുശീലങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്), അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
Comments (0)