Posted By saritha Posted On

Feminichi Fathima Celebration UAE: പു​ര​സ്കാ​ര​ങ്ങ​ൾ വാരിക്കൂട്ടി; ‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യു​ടെ വി​ജ​യം യുഎഇയില്‍ ആ​ഘോ​ഷി​ച്ച് ആ​സി​ഫ് അ​ലി​യും സംഘവും

Feminichi Fathima Celebration UAE റാ​സ് അ​ൽ​ ഖൈ​മ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം യുഎഇയില്‍ ആഘോഷിച്ച് നടന്‍ ആസിഫ് അലിയും സംഘവും. ചലച്ചിത്രമേളയില്‍ ഫെമിനിച്ചി ഫാത്തിമ അ​ഞ്ച്​ പു​ര​സ്കാ​ര​ങ്ങളാണ് നേ​ടി​യത്. ന​ട​ൻ ആ​സി​ഫ​ലി​യും നി​ർ​മാ​താ​വ് കെവി താ​മ​റും അ​ട​ക്ക​മു​ള്ള ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. കെവി താ​മ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ആ​യി​ര​ത്തൊ​ന്ന് നു​ണ​ക​ളി​ലെ സ്പോ​ട്ട് എ​ഡി​റ്റ​ർ ആ​യി​രു​ന്ന ഫാ​സി​ൽ മു​ഹ​മ്മ​ദാ​ണ് ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. ആ​യി​ര​ത്തൊ​ന്ന് നു​ണ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഷം​ല​യാ​ണ് ഇ​തി​ലെ നാ​യി​കയായി അഭിനയിച്ചത്. താ​മ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു ആ​ഘോ​ഷം നടന്നത്. റാ​സ് അൽ ​ഖൈ​മ​യി​ലാ​ണ് ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​​ഗ​മി​ക്കു​ന്ന​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *