
യുഎഇയിലെ കൊലപാതകം: രാജ്യം വിട്ടതിന് പിന്നാലെ മൂന്നുപേര്‍ പിടിയില്‍, ശിക്ഷാ നടപടികള്‍…
Dubai Murder ദുബായ്: കൊലപാതകം നടത്തിയതിന് പിന്നാലെ യുഎഇ വിട്ട പ്രതികള്‍ പിടിയിലായി. വിചാരണനടപടികള്‍ ഒഴിവാക്കാനായി മൂന്ന് പാകിസ്ഥാന്‍ പൗരന്മാരാണ് യുഎഇ വിട്ടത്. ഇവര്‍ക്ക് ഒരു മാസത്തെ തടവുശിക്ഷയും നാടുകടത്തലും വിധിച്ചു. കൊലപാതകക്കുറ്റങ്ങള്‍ക്കുള്ള ആദ്യ കോടതി വാദം അടുത്തവര്‍ഷം ജനുവരി എട്ടിന് ആരംഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുഎഇയിലെ ഉമ്മുല്‍ റമൂല്‍ ഏരിയയില്‍ മാര്‍ച്ച് 26നാണ് കൊലപാതകം നടന്നത്. പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന് പിറ്റേന്ന് ഔദ്യോഗിക ചെക്ക്‌പോസ്റ്റുകൾ മറികടന്ന് പ്രതികൾ അനധികൃതമായി യുഎഇ വിടുകയായിരുന്നു. ഒമാനിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഒളിച്ചാണ് ഇവര്‍ കടന്നത്. ഇവർ ഒമാനിലേക്ക് അനധികൃതമായി കടന്നതാണെന്നും ഇവര്‍ക്ക് ദുബായ് കൊലപാതകക്കേസുമായി ബന്ധമുണ്ടെന്നും മനസിലാകുകയും ചെയ്തു. തുടർന്ന് ഇവരെ പിടികൂടി 2024 ഏപ്രിൽ 8ന് ദുബായ് പോലീസിന് കൈമാറി. 25 നും 35 നും ഇടയിൽ പ്രായമുള്ള പ്രതികൾക്കെതിരെ 2021 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 29 പ്രകാരം, വിദേശരാജ്യത്തേക്ക് അനധികൃതമായി കടന്നതിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. ഔദ്യോഗിക ചെക്ക്‌പോസ്റ്റുകൾ മറികടന്ന് അനധികൃതമായി രാജ്യം വിട്ടതായി പ്രതികൾ സമ്മതിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ ലിങ്ക് വഴി വിദൂരമായി നടത്തിയ കോടതി നടപടികളിൽ പ്രതികള്‍ തങ്ങൾക്കെതിരായ കുറ്റം സമ്മതിച്ചു.
Comments (0)