
ഉറക്കമില്ലേ, ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍…. മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഡോക്ടര്‍മാര്‍
അബുദാബി: സ്ഥിരമായ ഉറക്കവും ഉണരുന്ന സമയവും നഷ്ടപ്പെടുന്നത് സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത 26 ശതമാനം വർദ്ധിപ്പിക്കുന്നതായി പഠനം. രാത്രി മുഴുവൻ ഉറങ്ങുന്നവരിൽ പോലും ഈ ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമാകുന്നു. നേരത്തെയുള്ള ഗവേഷണങ്ങൾ പ്രാഥമികമായി ഉറക്കത്തിൻ്റെ ദൈർഘ്യവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചായിരുന്നു, മികച്ച ആരോഗ്യത്തിനായി രാത്രിയിൽ ഏഴ് മുതൽ ഒന്‍പത് മണിക്കൂർ സമയം വരെ ഉറങ്ങാൻ വിദഗ്ധര്‍ ശുപാർശ ചെയ്യുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍, എല്ലാ ദിവസത്തെയും ക്രമരഹിതമായ ഉറക്കരീതികളും ഉണരുന്ന സമയവും ഹൃദയസംബന്ധമായ രോഗത്തിലേക്ക് നയിക്കുമെന്ന് പഠനം വെളിപ്പെടുത്തി. ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് രാത്രി ഷിഫ്റ്റുകളും മാറിക്കൊണ്ടിരിക്കുന്ന ഷെഡ്യൂളുകളും അനുസരിച്ച് ജോലി ചെയ്യേണ്ടി വരും. ഈ സാഹചര്യം ദൈനംദിന ഉറക്കത്തെയും ഉണരലിനെയും മോശമായി ബാധിക്കുന്നതായി യുഎഇയിലെ ചില നിവാസികള്‍ പറഞ്ഞു. ക്രമരഹിതമായ ഉറക്കം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. മോശം ഉറക്കം രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നെന്നും ഷാര്‍ജയിലെ അസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോ അഹമ്മദ് അൽകാസ്മി, സ്പെഷ്യലിസ്റ്റ് പൾമണോളജി എടുത്തുപറഞ്ഞു. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്. ക്രമരഹിതമായ ഉറക്ക രീതികൾ അമിതവണ്ണം, പ്രമേഹം തുടങ്ങിയ ഉപാപചയ വൈകല്യങ്ങൾക്ക് കാരണമായേക്കാം. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
Comments (0)