Posted By saritha Posted On

Dubai Shopping Festival: മിസ്സാക്കല്ലേ ! 12 മണിക്കൂര്‍ മെഗാ സെയില്‍; യുഎയിലെ ഈ മാളുകളില്‍ 90% വരെ കിഴിവ്

Dubai Shopping Festival ദുബായ്: ഇനി രണ്ടുദിവസം, ഡിസംബര്‍ 24 വ്യാഴാഴ്ച 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ സെയില്‍. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഷോപ്പിങ് നടത്താനും ദുബായിലെ എല്ലാ മാജിദ് അൽ ഫുത്തൈം മാളുകളിൽ 90 ശതമാനം വരെ കിഴിവ് ആസ്വദിക്കാനും സാധിക്കും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) 30-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ മെഗാ സെയിലിൽ ഫാഷൻ, ഇലക്ട്രോണിക്‌സ്, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ 100ലധികം ആഡംബര- അന്തർദ്ദേശീയ- പ്രാദേശിക ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഡീലുകള്‍ കാണാനാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെൻ്റർ മിർദിഫ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മെഐസെം, സിറ്റി സെൻ്റർ അൽ ഷിന്ദഗ, മൈ സിറ്റി സെൻ്റർ അൽ ബർഷ എന്നിവയാണ് രാവിലെ 10 മുതൽ രാത്രി 10 വരെ ഈ മെഗാ സെയിലില്‍ പങ്കെടുക്കുന്ന മാളുകൾ. തെരഞ്ഞെടുത്ത മാളുകളിൽ പ്ലേ ആന്‍ഡ് വിൻ ആക്റ്റിവേഷൻ പോലുള്ള ആവേശകരമായ പ്രമോഷനുകളും കാണാം. ആപ്പിള്‍ മാക്ബുക്ക് എയര്‍, ആപ്പിള്‍ വാച്ച്, സാംസങ് ഗാലക്തി ബഡ്സ്, അസൂസ് നോട്ട്ബുക്ക് തുടങ്ങിയ ഉയർന്ന മൂല്യമുള്ള സമ്മാനങ്ങൾ നേടാം. ഈ അവസരങ്ങൾക്കായി 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഷെയര്‍ ആപ്പ് വഴി പങ്കെടുക്കാം. വിപുലമായ ഡിഎസ്എഫ് വിൽപ്പന സീസൺ ഡിസംബർ 26 മുതൽ 2025 ഫെബ്രുവരി 2 വരെ നീണ്ടുനില്‍ക്കും. ദുബായിലെ മാളുകളിലും ഷോപ്പിങ് ഡിസ്ട്രിക്ടുകളിലും 75% വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 38 ദിവസം നീണ്ടുനില്‍ക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വെടിക്കെട്ട്, ഡ്രോണ്‍ ഷോകള്‍, സമ്മാനദാനം എന്നിവ നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *