Posted By ashwathi Posted On

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഹാൻഡ് ബാഗിന് പുതിയ നിയമം, പുതിയ നിയന്ത്രണവുമായി അധികൃതർ

​പ്രവാസികളും വിമാന യാത്രയ്ക്ക് തയ്യാറെടുത്ത് നിൽക്കുന്ന മറ്റ് യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). വിമാനയാത്രികരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്ണ് പുതിയ നീക്കം. പുതിയ നിയമപ്രകാരം ഒരാൾക്ക് ഒരു ബാഗുമായി മാത്രമേ വിമാനത്തിനകത്തേക്ക് കയറാൻ കഴിയൂള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
   അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ പാടുള്ളൂ. ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരും. എന്നാൽ 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *