
Baggage Rules: പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന ബാഗേജ് നിയന്ത്രണം; വിമാനയാത്രയില്‍ പുതിയ നിയമം
Baggage Rules ദുബായ്: വിമാനയാത്രയിലെ ബാഗേജ് നിയന്ത്രണത്തില്‍ പ്രവാസികള്‍ക്ക് എട്ടിന്റെ പണി. ജനുവരി മുതല്‍ നടപ്പാകുന്ന പുതിയ തീരുമാനം പ്രവാസികളുടെ വിമാനയാത്രയില്‍ തിരിച്ചടിയാകും. ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) തീരുമാനം അനുസരിച്ച് ജനുവരി മുതല്‍ ആഭ്യന്തര – അന്തര്‍ദേശീയ യാത്രകളില്‍ ഒരു കാബിന് ബാഗോ ഹാന്‍ഡ് ബാഗോ മാത്രമാകും കൈയില്‍ കരുതാന്‍ പാടുള്ളൂ. ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A മറ്റെല്ലാ ലഗേജുകളും ചെക്കിന് ചെയ്യണം. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് പുതിയ നിയന്ത്രണം. ഇതനുസരിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെ പ്രധാന വിമാനക്കമ്പനികളെല്ലാം ബാഗേജ് നയങ്ങള്‍ പുതുക്കിയിട്ടുണ്ട്. ലഗേജ് ഏഴ് കിലോഗ്രാമിൽ കൂടാൻ അനുവദിക്കില്ല. ബാഗേജിന്റെ അധികഭാരത്തിനും വലിപ്പത്തിനും അധിക പണം യാത്രക്കാര്‍ നൽകേണ്ടിവരും. യാത്രാതടസങ്ങളും അധികനിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്ന് അധികൃതർ നിര്‍ദേശിച്ചു. കാബിൻ ബാഗിന്റെ പരമാവധി വലിപ്പം 55 സെമീ, നീളം 40 സെമീ, വീതി 20 സെമീ എന്നിങ്ങനെയാണ്. മുന്‍പ് ഏഴ് കിലോ ബാഗേജിന് പുറമെ ലാപ്ടോപ്, പാസ്പോർട്ട്, ടിക്കറ്റ്, രേഖകളും മറ്റും വെക്കുന്ന ചെറിയ ബാഗ്, സ്ത്രീകളുടെ വാനിറ്റി ബാഗ് എന്നിവ കൈയിൽ വെക്കാൻ വിമാനക്കമ്പനികൾ അനുവദിച്ചിരുന്നു. പുതിയ നിർദേശം വരുന്നതോടെ ഇവ കൈയിൽ വെക്കാനാവില്ല.
Comments (0)