Posted By saritha Posted On

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു; വിമാനത്താവളം അടച്ചു

ഒന്‍റാരിയോ: വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീ പിടിച്ചു. എയര്‍ കാനഡയുടെ യാത്രാവിമാനം ഹാലിഫാക്സ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ഒഴിവായത് വന്‍ ദുരന്തം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇതേതടുര്‍ന്ന്, വിമാനത്താവളം താത്കാലികമായി അടച്ചു. സെൻ്റ് ജോണിൽ നിന്നെത്തിയ വിമാനം ലാൻഡിങിനിടെ ബുദ്ധിമുട്ടുകൾ നേരിട്ടതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
പിഎഎല്‍ എയർലൈൻസ് നടത്തുന്ന എയർ കാനഡ ഫ്ലൈറ്റ് 2259 ആണ് അപകടത്തില്‍പ്പെട്ടത്. ടയർ തകരാറിനാല്‍ വിമാനം ചരിഞ്ഞ് തെന്നിമാറുകയും നടപ്പാതയിൽ ചിറകും എഞ്ചിനും ഉരസുകയും ചെയ്തതായി സിബിസി ന്യൂസിനോട് സംസാരിച്ച യാത്രക്കാരൻ നിക്കി വാലൻ്റൈൻ പറഞ്ഞു. “വിമാനം അൽപ്പം കുലുങ്ങി, വിമാനത്തിൻ്റെ ഇടതുവശത്ത് തീ കണ്ടുതുടങ്ങി, ജനാലകളിൽ പുക വരാൻ തുടങ്ങി,” വാലൻ്റൈൻ വിവരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യാത്രക്കാരെ മുഴുവനും ഒഴിപ്പിച്ചതായും മെഡിക്കൽ പരിശോധനകൾക്കായി ഹാംഗറിലേക്ക് മാറ്റിയതായും എയർപോർട്ട് പ്രസ്താവനയിൽ പറയുന്നു. 80 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *