
യുഎഇയില്‍ ബോട്ടിന് തീപിടിച്ചു
അബുദാബി: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ച് അപകടം. ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.50നാണ് അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിച്ചേര്‍ന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ദുബായ് ഹാർബർ ഫയർ സ്റ്റേഷനിൽനിന്നുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന് കാരണമെന്തെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടില്ല.
Comments (0)