
പ്രണയത്തിലായിരുന്ന യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി, സ്വര്‍ണം കവര്‍ന്നു, 19 കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
തൃശൂര്‍: പ്രണയത്തിലായിരുന്ന യുവതിയുടെ സ്വകാര്യചിത്രം വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. ആദ്യം യുവതി പറഞ്ഞെങ്കിലും പിന്നീട് വീട്ടുകാരോട് ഭീഷണി വിവരം പറഞ്ഞു. തുടര്‍ന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണൻ എന്നിവരുണ്ടായിരുന്നു.
Comments (0)