
പ്രായമായവരും ക്യാൻസർ രോഗികളും ഉൾപ്പെട്ട ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങി
കേരളത്തിൽ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻ്റ് മുങ്ങിയതായി പരാതി. ഈ കൂട്ടത്തിൽ പ്രായമായവരും ക്യാൻസർ രോഗികളും ഉണ്ടായിരുന്നു. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു. മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. പുലർച്ചെ സമയത്ത് റൂമിൽ നിന്നും ഇറക്കിവിട്ടെന്നും കൊടും തണുപ്പായിരുന്നുവെന്നും തീർഥാടകർ പറയുന്നു. തിരിച്ച് വരാനുള്ള ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ഇപ്പോഴും ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും ഒപ്പമുള്ള മറ്റ് തീർത്ഥാടകർ പറയുന്നു. മദീനയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും ഇടപെട്ട് ഭക്ഷണവവും താമസവും ഏർപ്പാടാക്കി. സമ്മർദ്ദത്തിന്റെ ഫലമായി ഏജൻസി ബുക്ക് ചെയ്തെങ്കിലും ടിക്കറ്റാകട്ടെ മദീനയിൽ നിന്നും 12,00 കിമി അകലെ ദമാം വഴിയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എന്നാൽ കൃത്യസമയത്ത് യാത്ര സൗകര്യം ലഭിക്കാത്തതിനാൽ 80 ഓളം പേരുടെ യാത്ര മുടങ്ങി. സന്നദ്ധ സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ്.
Comments (0)