ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ ഇന്നലെ ഭൂചലനമുണ്ടായി. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1:24 ന് (0954 ജിഎംടി) ഭൂചലനം ഉണ്ടായതായി കാഷ്മറിൻ്റെ ഗവർണർ ഹജതോല്ല ശരിയത്മദാരി പറഞ്ഞു. ഭൂകമ്പത്തിൽ നഗരത്തിലെ നഗര, ഗ്രാമ പ്രദേശങ്ങളിലെ ജീർണിച്ച കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
കഴിഞ്ഞ വർഷമാദ്യം 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2003ൽ ലോകത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ, ഇറാൻ്റെ തെക്കുകിഴക്കൻ നഗരമായ ബാമിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 31,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ വിവിധ ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിലാണുള്ളത്. അതിനാൽ പലപ്പോഴും ഭൂകമ്പമുണ്ടാകാറുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq