Posted By saritha Posted On

UAE Weather: കുട കരുതണം, ഒപ്പം… യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത കാലാവസ്ഥ; വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശം

UAE Weather അബുദാബി: യുഎഇയിലുടനീളമുള്ള നിരവധി നിവാസികൾ വെള്ളിയാഴ്ച രാവിലെ ഒരു മഴയുള്ള ദിവസത്തിലേക്കാണ് കണ്ണ് തുറന്ന് എണീറ്റത്. ചില പ്രദേശങ്ങളിൽ മിന്നലുണ്ടായി. പര്‍വതപ്രദേശങ്ങളില്‍ താപനില 2.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ ശൈത്യകാലത്ത ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമായി ഇന്ന് അടയാളപ്പെടുത്തി. ഉം സുഖീം, ജുമൈറ, അൽ സഫ, അൽ ജദ്ദാഫ് എന്നിവിടങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തതോടെ ദുബായിലെ ചില പ്രധാന പ്രദേശങ്ങളിൽ രാവിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അധികൃതര്‍ പുറപ്പെടുവിച്ച ചില സുരക്ഷാ നിര്‍ദേശങ്ങളില്‍ വാഹനമോടിക്കുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർഥിച്ചു. സാവധാനം വാഹനമോടിക്കുക, റോഡിൻ്റെ അരികിൽനിന്ന് മാറി നിൽക്കുക. ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഓണാക്കി വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഉച്ചയോടെ ദുബായിലെ ഹസിയാൻ മേഖലയിൽ കനത്ത മഴ പെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും നേരിയ മഴ രേഖപ്പെടുത്തി. അബുദാബിയിലെ ഘനാദയിലും കനത്ത മഴ പെയ്തതായി എൻസിഎം അറിയിച്ചു. മഴയുള്ള കാലാവസ്ഥയിൽ സുരക്ഷിതമായി വാഹനമോടിക്കാനും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുറഞ്ഞ വേഗത പരിധി പാലിക്കാനും അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി. ഷാർജയിലെ സുഹൈല, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലും മഴയ്ക്ക് സാക്ഷ്യം വഹിച്ചതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മലനിരകളിൽ, റാസ് അൽ ഖൈമയിലെ ജബൽ ജെയ്‌സിൽ ഈ ശൈത്യകാലത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തണുത്ത താപനില രേഖപ്പെടുത്തി. നേരിയതോ മിതമായതോ ആയ കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്കോട്ട് വീശും. ചിലപ്പോൾ അത് പൊടിപടലത്തിന് കാരണമാകും. മണിക്കൂറിൽ 15-30 കിലോമീറ്റർ മുതല്‍ 40 കിമീ വരെ ആയിരിക്കും കാറ്റിന്‍റെ വേഗത.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *