
‘ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ദുബായിയുടെ ആത്മാവ്’; ഭാര്യയെ വിശേഷിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായ് ഭരണാധികാരിയായി 19 വർഷം പിന്നിടുമ്പോൾ ഭാര്യയെ ആദരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഷാഷിദ് അല്‍ മക്തൂം. തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ് എന്നിങ്ങനെയാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചതിങ്ങനെ. 19 വർഷം മുൻപ് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായത്. “ജീവിതത്തിലെ കൂട്ടുകാരിയും പിന്തുണയും”, “ഷെയ്ഖുകളുടെ മാതാവ്” എന്നിങ്ങനെയും അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz “ഏറ്റവും അനുകമ്പയും ഉദാരതയുമുള്ള ആളുകളിൽ വ്യക്തിയാണ് ഷെയ്ഖ ഹിന്ദ്. അവൾ എൻ്റെ വീടിൻ്റെ തൂണും കുടുംബത്തിൻ്റെ അടിത്തറയും കരിയറിലെ ഏറ്റവും വലിയ പിന്തുണയുമാണ്,” വൈസ് പ്രസിഡൻ്റ് കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് തൻ്റെ ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും അവരുടെ സ്നേഹമെന്നും നിലനിർത്താൻ ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തു. ഷെയ്ഖ ഹിന്ത് ഏറ്റവും കരുണയും ഔദാര്യവും ഉളള വ്യക്തിയാണ്. തന്‍റെ വീടിന്‍റെയും കുടുംബത്തിന്‍റെയും അടിത്തറയാണ്. കരിയറിലുടനീളം ഏറ്റവും വലിയ പിന്തുണയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും ദൈവം തങ്ങളുടെ സ്നേഹം നിലനിർത്തണമെന്ന് പ്രാർഥിക്കുകയും ചെയ്തു. കവിതയോടുള്ള പ്രിയമുള്ള ദുബായ് ഭരണാധികാരി ഷെയ്ഖ ഹിന്തിനായി ഹൃദയസ്പർശിയായ ഒരു കവിത പങ്കിട്ടു.
Comments (0)