
Startup Sharjah: യുഎഇ: മികച്ച സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ക്ക് സ്വാഗതം; ഞെട്ടിക്കുന്ന സമ്മാനം, അപേക്ഷിക്കേണ്ടത് ഇപ്രകാരം
Startup Sharjah ഷാര്‍ജ: മികച്ച സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ക്ക് സ്വാഗതം ചെയ്ത് ഷാര്‍ജ. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങളും നിക്ഷേപസാധ്യതകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് ലക്ഷം ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ക്കൊപ്പം അഞ്ച് ലക്ഷം ദിര്‍ഹം വരെ നിക്ഷേപസാധ്യതയും ഇതോടൊപ്പം ലഭിക്കുന്നു. ഷാർജ ഒൻട്രപ്രനർഷിപ് ഉത്സവത്തിലാണ് മത്സരം നടക്കുന്നത്. വിദ്യാഭ്യാസ മേഖല, സുസ്ഥിരത, മികച്ച ആശയ ആവിഷ്കാരം, സാങ്കേതിക വിദ്യ വ്യവസായം എന്നീ മേഖലകളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ലോകത്ത് എവിടെയുമുള്ള സ്റ്റാർട്ടപ്പുകൾക്ക് മത്സരിക്കാം. ഈ നാല് മേഖലകളിലെ വെല്ലുവിളികളെ നേരിടാനും പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്താനും കഴിയുമെങ്കില്‍ വിജയിയാകാം. താത്പര്യമുള്ളവർക്ക് കമ്പനിയുടെ വിവരങ്ങൾ, ആശയങ്ങളെക്കുറിച്ച് ഹ്രസ്വ വിഡിയോ എന്നിവ സഹിതം അപേക്ഷിക്കണം. ജനുവരി 26 ആണ് അപേക്ഷിക്കേണ്ട അവസാനതീയതി. വിലാസം: https://sharjahef.com/pitch-track/.
Comments (0)