Posted By saritha Posted On

UAE Car Crash: അയ്യോ, അശ്രദ്ധ കലാശിച്ചത് കൂട്ടിയിടിയില്‍; യുഎഇയിലെ നടുറോഡില്‍ മിനിവാന്‍ നിര്‍ത്തി അമിതവേഗതയില്‍ വന്ന മറ്റൊരു കാറിടിച്ച്…

UAE Car Crash അബുദാബി: സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങിനെ തുടര്‍ന്ന് അപകടങ്ങളില്‍ കലാശിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് അബുദാബി പോലീസ്. അമിതവേഗതയിൽ വന്ന കാർ റോഡിന് നടുവിൽ കുടുങ്ങിക്കിടന്ന മിനിവാനിൽ ഇടിച്ചതിൻ്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. വെള്ളിയാഴ്ച പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഒരു മിനിവാന്‍ റോഡിന്‍റെ മധ്യത്തില്‍ വേഗത കുറയ്ക്കുന്നതായി കാണാം. മിനിവാന്‍ നിര്‍ത്തുന്നതിന് മുന്‍പ് പിന്‍ലൈറ്റുകള്‍ മിന്നാന്‍ തുടങ്ങി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അത് അടിയന്തിര സാഹചര്യത്തെയോ അപകടത്തെയോ സൂചിപ്പിക്കുന്നതാണ്. മിനിവാന്‍ നിര്‍ത്തിയ അതേ പാതയിലൂടെ അതിവേഗതയില്‍ വന്ന ഒരു കാര്‍ മിനിവാനില്‍ ഇടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും റോ‍ഡിന് കുറുകെ കറങ്ങിനിന്നു. രണ്ട് കാറുകള്‍ തുടരെ തുടരെ വന്നെങ്കിലും തെന്നിമാറിയതിനാല്‍ കൂട്ടിയിടി ഒഴിവായി. വാഹനമോടിക്കുന്നവർ ഒരു കാരണവശാലും നടുറോഡിൽ നിർത്തരുതെന്ന് ട്രാഫിക് അധികൃതർ ഓർമിപ്പിച്ചു. വാഹനമോടിക്കുന്നവർ പെട്ടെന്ന് സ്റ്റോപ്പ് ചെയ്യുമ്പോൾ അടുത്തുള്ള എക്സിറ്റിലേക്ക് മാറാൻ അധികൃതര്‍ അഭ്യർഥിച്ചു. അവരുടെ സുരക്ഷ ഉറപ്പാക്കാനും അതുപോലെതന്നെ ഗുരുതരവും അപകടകരവുമായ അപകടങ്ങളും ഗതാഗതതടസവും ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *