Posted By saritha Posted On

New Travel Rule: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശം പ്രവാസികളെ ബാധിക്കുമോ? ചട്ടം ഉടൻ പ്രാബല്യത്തില്‍

New Travel Rule ദുബായ്: വിമാനക്കമ്പനികള്‍ക്കുള്ള പുതിയ നിര്‍ദേശത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക. വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസിന് കൈമാറണമെന്ന നിര്‍ദേശത്തിലാണ് പ്രവാസികള്‍ക്കിടയില്‍ ആശങ്ക ഉയരുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചട്ടം പ്രാബല്യത്തില്‍ വരും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. 25,000 മു​ത​ൽ 50,000 രൂ​പ വ​രെ പി​ഴ ചു​മ​ത്തും. ഇന്ത്യയില്‍നിന്നും തിരിച്ചും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും കസ്റ്റംസ് ടാര്‍ഗറ്റിങ് സെന്‍റര്‍ പാസഞ്ചറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ആദ്യപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി പത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ആണ് നോട്ടീസ് പുറത്തിറക്കിയത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ട്രാന്‍സിറ്റ് യാത്രക്കാരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം. യാ​ത്ര​ക്കാ​ര​ന്‍റെ പേ​ര്, ഇ-​മെ​യി​ൽ, മൊ​ബൈ​ൽ ന​മ്പ​ർ, യാ​ത്രയ്​ക്ക് ഉ​പ​യോ​ഗി​ച്ച പേയ്​മെന്‍റ് സം​വി​ധാ​നം, പിഎ​ൻആ​ർ ന​മ്പ​ർ, ടി​ക്ക​റ്റ് ഇ​ഷ്യൂ ചെ​യ്ത തീ​യ​തി, ബാ​ഗേ​ജ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ക​സ്റ്റംസിന് കൈമാറണം. വി​മാ​ന​യാ​ത്ര​യു​ടെ സു​ര​ക്ഷി​ത​ത്വ​വും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​നാ​ണ് പു​തി​യ ച​ട്ട​ങ്ങ​ളെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *