യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വടക്കൻ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെങ്കിലും നേരിയ മഴ പെയ്യുന്നത് താമസക്കാർക്ക് അൽപ്പം ആശ്വാസം നൽകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ ദുബായിലെ ജുമൈറയിൽ നേരിയ ചാറ്റൽ മഴ പെയ്തിരുന്നു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിൽ ഈർപ്പം 20 മുതൽ 55 ശതമാനം വരെയും ദുബായിൽ 20 മുതൽ 70 ശതമാനം വരെയും ആയിരിക്കും. മണിക്കൂറിൽ 15 കി.മീ മുതൽ 25 കി.മീ വരെ വേഗതയിൽ 40 കി.മീ വേഗതയിൽ കാറ്റ് വീശും. പകൽ സമയത്ത് പൊടിക്കാറ്റ് വീശിയേക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq