യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബുദാബിയിലെ വീടിന്റെ കോണിപ്പടി ഇറങ്ങവെ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം മൂലം മരിക്കുകയുമായിരുന്നു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബുദാബി യൂനിവേഴ്സിറ്റി ഇന്റർനാഷനൽ അക്രെഡിറ്റേഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്റെ മകനാണ്. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങൾ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq