പലിശയില്ല, രേഖകൾ വേണ്ട, ഉടൻ വായ്പ : ശ്രദ്ധിക്കണേ…

ഓരോ ദിവസവും തട്ടിപ്പി​ന്റെ പുതിയ കഥകളാണ് യുഎഇയിൽ ഉയരുന്നത്. പുതിയ തരത്തിലുള്ള തട്ടിപ്പിലകപ്പെട്ട് മലയാളി യുവാവിന് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിലെ പുതിയ മാർ​ഗങ്ങൾ പലരും തിരിച്ചറിയുന്നില്ലയെന്നതാണ് വസ്തുത. സ്വന്തം അക്കൗണ്ട് കാലിയാകുമ്പോഴാണ് പലരും യാഥാർത്ഥ്യം തിരിച്ചറിയുന്നത്. പലിശയില്ലാതെ, കൂടുതൽ രേഖകൾ നൽകാതെയെല്ലാം വായ്പ നേടാമെന്ന വാ​ഗ്ദാനം വിശ്വസിച്ച പലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. തൊഴിൽരഹിതർക്കും ടൂറിസ്റ്റ് വീസയിലുള്ളവർക്കും പോലും വായ്പ നൽകാമെന്നാണ് തട്ടിപ്പുകാരുടെ വാ​ഗ്ദാനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

വായ്പയായി വൻതുക വാഗ്ദാനം ചെയ്യുന്ന കമ്പനി ആളുകളെ ബന്ധപ്പെട്ട് ഇതിന് മുന്നോടിയായി പ്രൊസസിം​ഗ് ഫീസായി ആദ്യം പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. പിന്നീട് ഫണ്ട് റിലീസ് ചെയ്യാൻ മറ്റൊരു പേയ്‌മെന്റ് ആവശ്യപ്പെടും. ഇതോടെ ബാങ്കുകളുടെ നിയമാനുസൃത ഏജന്റുമാരായി വേഷമിട്ട തട്ടിപ്പുകാർ സ്ഥലം വിടും. പിന്നീട് അവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാറില്ല. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളാണ് ഇത്തരം കെണികളിൽ അകപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൈബർ വിദ​ഗ്ധർ പറയുന്നു.

ഉമ്മുൽഖൈനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുദേഷ് മോഹന് 5000 ദിർഹമാണ് ഇത്തരം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. ഫെയ്സ് ബുക്കിൽ കണ്ട പരസ്യത്തിലെ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ വായ്പ എങ്ങനെ ലഭ്യമാക്കാമെന്നതിനെക്കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും മാർഗോപദേശം ലഭിച്ചു. നാട്ടിൽ വീട് നിർമാണവും തുടർന്ന് സഹോദരിയുടെ വിവാഹവുമായി വലിയ തുക കടത്തിലായ, കുടുംബത്തിന്റെ ഏക ആശ്രയമായ സുദേഷ് വൻതുകയാണ് വായ്പയായി ആവശ്യപ്പെട്ടത്. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ 5,000 ദിർഹം രണ്ടുപ്രാവശ്യമായി അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ വായ്പയ്ക്കാവശ്യമായ രേഖകളൊന്നും തന്നെ ചോദിച്ചതുമില്ല. ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 500 ദിർഹം വീതം 10 മാസം ശമ്പളത്തിൽ നിന്ന് എടുക്കാനുള്ള ധാരണയിൽ 5,000 ദിർഹം വാങ്ങിച്ചാണ് നടപടികൾ പൂർത്തിയാക്കാൻ നൽകിയത്. അവസാനമാണ് താൻ തട്ടിപ്പിന് ഇരയായെന്ന് സുദേഷ് തിരിച്ചറിഞ്ഞത്.

ഇത്തരം ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ഉറവിടങ്ങൾ സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്. ലോണുകളോ ജോലിയോ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നിയമസാധുത പരിശോധിക്കണം. മുൻകൂർ ഫീസ് ആവശ്യപ്പെടുന്ന ലോൺ ഓഫറുകളിൽ ജാ​ഗ്രത പുലർത്തണം. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം. വഞ്ചനാപരമായ പ്രവർത്തനങ്ങൾ ട്രാക് ചെയ്യുന്നതിന് പൊലീസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിനെയോ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയെയോ (ടിആർഎ) വിവരങ്ങൾ അറിയിക്കുന്നത് സഹായകരമാകും. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇടപാടുകൾ നടത്തുക. എല്ലാ സാമ്പത്തിക അക്കൗണ്ടുകളിലും സേവനങ്ങളിലും ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2എഫ് എ) പ്രവർത്തനക്ഷമമാക്കുകയും വേണം. അനധികൃത ഇടപാടുകൾക്കായി ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ പതിവായി അവലോകനം ചെയ്യുക. കൂടാതെ ഉപയോ​ഗിക്കുന്ന സിസ്റ്റത്തിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ആൻ്റിവൈറസ് സോഫ്‌റ്റ്‌വെയറുകളും ഉണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy