
ഉറങ്ങി എണീറ്റ് ബാത്ത്റൂമാണെന്ന് വിചാരിച്ച് മൂത്രമൊഴിച്ചത് മറ്റൊരു യാത്രക്കാരന്‍റെ ദേഹത്ത്; വിമാനയാത്രയില്‍ സംഭവിച്ചത്…
സാന്‍ഫ്രാന്‍സിസ്കോ: സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതിന് യുവാവിന് വിലക്ക്. യുണൈറ്റൈഡ് എയര്‍ലൈന്‍സാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞമാസമാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 189 വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് യാത്ര ചെയ്യവെയാണ് സംഭവം. നാല് മണിക്കൂറോളം വിമാനത്തിലിരുന്ന ഇരുന്നയാള്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും ബാത്ത്റൂം ആണെന്ന് വിചാരിച്ച് ബിസിനസ് ക്ലാസില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജെറോം ഗുട്ടിറെസ് എന്നയാളുടെ ദേഹത്തേക്കാണ് മൂത്രമൊഴിച്ചത്. യാത്രക്കാരന്‍ ദേഹത്തേക്ക് മൂത്രമൊഴിക്കുമ്പോള്‍ ജെറോം ഉറങ്ങുകയായിരുന്നെന്ന് ഇയാളുടെ മകള്‍ നിക്കോളെ കോര്‍ണെല്‍ പറഞ്ഞു. പ്രശ്നം ഗുരുതരമാകാതിരിക്കാന്‍ യുവാവിന്‍റെ അടുത്തേക്ക് പോകരുതെന്ന് ജെറോമിനോട് വിമാന ജീവനക്കാര്‍ പറഞ്ഞതെന്നും മകള്‍ ആരോപിച്ചു. തന്‍റെ രണ്ടാനച്ഛന്‍റെ ആരോഗ്യത്തെക്കാള്‍ എയര്‍ലൈന്‍റെ താത്പര്യങ്ങള്‍ക്കാണ് അവര്‍ ശ്രമിച്ചതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് ഈ സംഭവം കൈകാര്യം ചെയ്ത രീതി ഞെട്ടലുണ്ടാക്കിയെന്നും മകള്‍ പ്രതികരിച്ചു.
Comments (0)