
‘ധൈര്യമുണ്ടെങ്കില്‍ പോയി ചത്തൂടെ’; ഭാര്യയുടെ മാനസികപീഡനം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി; ആരോപണവുമായി…
ന്യൂഡല്‍ഹി: ഭാര്യയുടെയും കുടുംബത്തിന്‍റെയും മാനസികപീഡനം സഹിക്കാനാകാതെ കഫേ ഉടമ ജീവനൊടുക്കി. ഡല്‍ഹിയിലെ മോഡല്‍ ടൗണിലെ വീട്ടിലാണ് പുനീത് എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് പുനീത് ജീവനൊടുക്കിയത്. മരിച്ച പുനീത് ഖുറാനയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയുമായി വേര്‍പെട്ട് കഴിയുകയായിരുന്നു പുനീത്. 2016ലാണ് പുനീത് മണികയെ വിവാഹം കഴിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. പുനീതിന്‍റെ ഭാര്യ മണിക പഹ്വയും കുടുംബവും യുവാവിനെ മാനസികമായി പീഡിപ്പിച്ചെന്നും ഇത് താങ്ങാനാകാതെയാണ് അദ്ദേഹം ഈ ജീവനൊടുക്കിയതെന്നും പുനീതിന്‍റെ കുടുംബം ആരോപിച്ചു. ’’മണികയും കുടുംബവും എന്‍റെ സഹോദരനെ സമ്മര്‍ദ്ദത്തിലാക്കി. നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധൈര്യമുണ്ടെങ്കില്‍ പോയി ചത്തൂടെയെന്നും മണിക പുനീതിനോട് പറഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്പ് പുനീത് ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. മണികയും കുടുംബവും തന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്,’’ പുനീതിന്‍റെ സഹോദരിയുടെ വാക്കുകള്‍. വിവാഹമോചനത്തിന് മുമ്പ് പുനീതും മണികയും ബേക്കറി ബിസിനസ് നടത്തിവരികയായിരുന്നു. വിവാഹമോചനത്തിനിടെ ഇരുവര്‍ക്കും ഓരോ കട വീതം കോടതി അനുവദിച്ചു. എന്നാല്‍, അതിന് ശേഷവും തന്‍റെ വിഹിതം ആവശ്യപ്പെട്ട് മണിക രംഗത്തെത്തി. പുനീതിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും മണിക ഹാക്ക് ചെയ്തെന്നും അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മറ്റുള്ളവരോട് മോശമായി പെരുമാറുകയും ചെയ്തെന്നും സഹോദരി പറഞ്ഞു. മണികയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നതോടെയാണ് അവന്‍ ഈ കടുംകൈ ചെയ്തതെന്ന് പുനീതിന്‍റെ അമ്മ പറഞ്ഞു.
Comments (0)