
UAE Visit Visa: ‘ഈ രേഖകള്‍ എടുക്കാന്‍ മറക്കല്ലേ’; സന്ദർശക വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പ്
UAE Visit Visa ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ട്രാവല്‍ ഏജന്‍സികള്‍. മടക്കയാത്രാ ടിക്കറ്റും സാധുവായ ഹോട്ടല്‍ താമസബുക്കിങ്ങും കരുതണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ഇന്ത്യയിൽനിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ യാത്രമുടങ്ങിയതിനെ തുടർന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് യുഎഇയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നുണ്ട്. എന്നാല്‍, പുതുക്കിയ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കാണ് വിസ നിരസിക്കപ്പെടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകൾ, നിശ്ചിത തുക, ഹോട്ടൽ ബുക്കിങ്ങിന്‍റെ രേഖകൾ അല്ലെങ്കിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നതെങ്കിൽ അയാളുടെ എമിറേറ്റ്‌സ് ഐഡിയുടെ പകർപ്പ്, താമസയിടത്തിന്‍റെ രേഖകൾ തുടങ്ങിയവയെല്ലാം യാത്രക്ക് മുൻപ് കൈയിൽ സൂക്ഷിക്കണം. അതുമാത്രമല്ല, വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് കൃത്യമായി ഈ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയും വേണം. വിസ നിരസിക്കല്‍ ഒഴിവാക്കാന്‍ വിവിധ ട്രാവൽ ഏജൻസികൾ ഇക്കാര്യത്തിൽ യാത്രക്കാർക്ക് ബോധവത്കരണവും നടത്തുന്നുണ്ട്. നല്ല ഏജന്‍സികള്‍ തെരഞ്ഞെടുത്ത് വിസയ്ക്ക് നടപടി ക്രമങ്ങള്‍ ചെയ്യേണ്ടതാണ്. ശൈത്യകാലമായതോടെ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാനും വിനോദത്തിനും ഷോപ്പിങ്ങിനുമായി നിരവധിപേരാണ് യുഎഇയിലേക്ക് എത്തുന്നത്. 2024 അവസാനമാസങ്ങളിൽ സന്ദർശകവിസ ബുക്കിങ്ങിൽ വലിയ വർധനവ് രേഖപ്പെടുത്തി. അതോടൊപ്പം മതിയായരേഖകൾ നൽകാത്തതിനാൽ സന്ദർശക വിസയെടുത്ത പലരുടെയും യാത്ര വിമാനത്താവളത്തിലെത്തിശേഷം മുടങ്ങുകയും ചെയ്തു. യാത്രയ്ക്ക് മുൻപ് കൃത്യമായ രേഖകളെല്ലാം കൈയിലുണ്ടാകണമെന്നും അല്ലെങ്കിൽ വലിയ രീതിയിലുള്ള സാമ്പത്തികനഷ്ടമുണ്ടാകുമെന്നും ട്രാവൽ വിദഗ്ധർ നിർദേശിച്ചു.
Comments (0)