2024 ലെ ഏറ്റവും അവിസ്മരണീയമായ പാചക പരിപാടികളിലൊന്നായ ഇൻഫിനിറ്റി ഡിന്നറിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായിലെ ഐക്കണിക് വൺ സഅബീൽ. ജൂലൈ 3 നാണ് പരിപാടി നടക്കുക. 20 അതിഥികൾക്കായി ആറ് കോഴ്‌സുകളുള്ള ഡിന്നറായിരിക്കും നൽകുക. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാൻ്റിലിവർ എന്ന നിലയിൽ ദുബായുടെ സ്കൈലൈനിലെ നാഴികക്കല്ലായ ലിങ്കിൽ നഗരത്തിന് 100 മീറ്റർ ഉയരത്തിലുള്ള ഗ്ലാസ് ഫ്ലോറുള്ള അതിശയകരമായ ഡൈനിംഗ് റൂമിലാണ് ഇൻഫിനിറ്റി ഡിന്നർ സംഘടിപ്പിക്കുക.
ആഗോളതലത്തിൽ പ്രശസ്തരായ ആനി-സോഫി പിക്ക്, പാക്കോ മൊറേൽസ്, ടെത്സുയ വകുഡ, ബോ സോങ്വിസവ, ഡിലൻ ജോൺസ്, മെഹ്മത് കുർസ് എന്നിവരുടെ വൈദഗ്ധ്യമായ പാചക രീതികൾ ഉൾക്കൊള്ളുന്ന പാചക സൃഷ്ടികളാണ് അതിഥികൾക്ക് ആസ്വദിക്കാനാവുക. ദി ലിങ്കിൻ്റെ ഡെസ്റ്റിനേഷൻ ബാറായ സ്‌ഫിയറിൽ അത്യാധുനിക സ്വാഗത പാനീയത്തോടെ സായാഹ്നം ആരംഭിക്കും. അതിഥികൾ കനാപ്പുകളും ഒരു എക്സ്ക്ലൂസീവ് ഡിജെ പ്രകടനവും ആസ്വദിക്കും. സമർപ്പിത ഹോസ്റ്റുകൾ പിന്നീട് ഇൻഫിനിറ്റി റൂമിലെ ഒരു പ്രത്യേക ടേബിളിലേക്ക് ഡൈനർമാരെ നയിക്കും. ഓരോ കോഴ്‌സും ഷെഫുകൾ മേശപ്പുറത്ത് ഒരുക്കിവയ്ക്കും. ഇൻഫിനിറ്റി ഡിന്നറും ദി ലിങ്കിൽ നിന്നുള്ള പ്രത്യേക സമ്മാനങ്ങളുടെ ക്യൂറേറ്റഡ് സെറ്റും ഉൾപ്പെടെ, ഡൈനിംഗ് അനുഭവത്തിന് ഒരാൾക്ക് 15,000 ദിർഹം ആണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq