
കുടുംബ ബന്ധം : യുഎഇയിൽ പുതിയ നിയമം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
യുഎഇയിൽ പുതിയ കുടുംബഭദ്രതാ നിയമം പുറത്തിറക്കി അധികൃതർ. കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ പുതിയ കുടുംബഭദ്രതാ നിയമം പുറത്തിറക്കിയത്. വിവാഹ മോചിതരായവരുടെ മക്കൾക്ക് 15 വയസ്സ് തികഞ്ഞാൽ മാതാപിതാക്കളിൽ ആർക്കൊപ്പം താമസിക്കണമെന്ന് അവർക്ക് തീരുമാനിക്കാം. കുടുംബാംഗങ്ങളുടെ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയാണ് സർക്കാർ പുതിയ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്. മാതാപിതാക്കൾക്ക് നൽകേണ്ട പരിചരണവും സംരക്ഷണവും നൽകാതിരുന്നാൽ പുതിയ നിയമത്തിലെ പ്രധാന ഭേദഗതികൾ പ്രകാരം കടുത്ത ശിക്ഷ ലഭിക്കും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അവർക്കാവശ്യമുള്ളപ്പോൾ സാമ്പത്തികസഹായം നൽകാൻ വിസമ്മതിക്കുന്നതും പുതിയ നിയ പ്രകാരം കുറ്റകരമാണ്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി നിയമം ഭേദഗതിചെയ്തു. ജീവിതപങ്കാളി മയക്കുമരുന്നിന് അടിമയാണെങ്കിൽ വിവാഹമോചനത്തിന് അപേക്ഷിക്കാം. പ്രായ പൂർത്തിയാകാത്തവരുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കച്ചാലോ അവരുടെ പണം ദുരുപയോഗം ചെയ്യാൻ, പ്രായപൂർത്തിയാകാത്ത ഒരാളുമായി അവരുടെ അനുവാദമില്ലാതെ യാത്ര ചെയ്യൽ, അനന്തരാവകാശം, വിൽപത്രങ്ങൾ, ജീവനാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ കുടുംബാംഗങ്ങളുമായോ മറ്റ് കേന്ദ്രങ്ങളിലേക്കോ സമവായ ചർച്ചകൾക്കായി നൽകാതിരിക്കലെല്ലാം കുറ്റകരമാണ്. കേസുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് ഒരു കേസ് റഫർ ചെയ്യാനുള്ള അധികാരം ജഡ്ജിക്കാണ്.
Comments (0)