
രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ അബുദാബിയിൽ പുതിയ അതോറിറ്റി
യുഎഇയിൽ ഇനി ബിസിനസ് രജിസ്ട്രേഷൻ നടപടികൾ എളുപ്പമം. ഇതിനായി അബുദാബിയിൽ പുതിയ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് അതോറിറ്റി ആരംഭിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമ്പത്തിക വികസന വകുപ്പിന് കീഴിലാണ് ഈ അതോറിറ്റി പ്രവർത്തിക്കുക. ബിസിനസ് രജിസ്ട്രേഷന് മേൽനോട്ടം വഹിക്കുക, ലൈസൻസിങ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ. സ്വതന്ത്ര വ്യാപാര മേഖലകൾക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി ഏകീകൃത ഡേറ്റ ബേസും വികസിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കള്ളപ്പണം വെളുപ്പിക്കൽ, സംശയാസ്പദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ, നിയമവിരുദ്ധ സംഘടനകളുമായി സഹകരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അതോറിറ്റി പരിശോധിക്കും. അബുദാബിയുടെ സാമ്പത്തിക വളർച്ചയും വൈവിധ്യവത്കരണവും ത്വരിതപ്പെടുത്താൻ ഇതു സഹായകരമാകുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു.
Comments (0)