മലപ്പുറം: 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനരയാക്കിയ പ്രതിയ്ക്ക് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചു. പ്രതിയ്ക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പുല്ലഞ്ചേരി കൂളിയോടൻ വീട്ടിൽ ഉനൈസി (29) നെയാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതി ജഡ്ജ് എ എം അഷറഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവും അനുഭവിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പോക്സോ നിയമപ്രകാരം 40 വർഷവും വിവിധ ഐപിസി വകുപ്പുകൾ പ്രകാരം 47 വർഷവുമാണ് കഠിനതടവ്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദേശിച്ചിട്ടുണ്ട്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 2020 മെയ് മാസംമുതൽ 2022 ഡിസംബർ വരെ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിൽ പലതവണ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
Home
kerala
16കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; 29കാരന് നേരെ അതിവേഗ നടപടിയുമായി കോടതി