ദുബായ് മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് പെയ്ഡ് പാർക്കിംഗ് നടപ്പാക്കുന്നത്. ദുബായ് മാളിലെ പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്, ഫാഷൻ പാർക്കിംഗ് എന്നിവയ്ക്ക് ബാധകമാണ്. അതേസമയം സബീൽ, ഫൗണ്ടൻ വ്യൂസ് പാർക്കിംഗ് ലൊക്കേഷനുകൾ സൗജന്യമായി തുടരും.
പ്രവൃത്തിദിവസങ്ങളിൽ, ആദ്യ നാല് മണിക്കൂർ വാഹനമോടിക്കുന്നവർക്ക് സൗജന്യ പാർക്കിംഗ് ഉണ്ടായിരിക്കും. തുടർന്ന് പാർക്കിംഗിന് 20 ദിർഹം മുതൽ 1,000 ദിർഹം വരെ ഈടാക്കും. വാരാന്ത്യത്തിൽ, ആദ്യത്തെ ആറ് മണിക്കൂർ സൗജന്യമായിരിക്കും. കൂടാതെ ഓരോ മണിക്കൂർ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക.
ദുബായ് മാളിൽ പാർക്കിങ്ങിന് വാഹനമോടിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന തുക ഇപ്രകാരമായിരിക്കും,
ആഴ്ചയിൽ
Hours | Rate |
0-4 | Free |
4-5 | Dh20 |
5-6 | Dh60 |
6-7 | Dh80 |
7-8 | Dh100 |
>8 | Dh200 |
>12 | Dh500 |
>24 | Dh1,000 |
വാരാന്ത്യങ്ങളിൽ
Hours | Rate |
0-4 | Free |
4-5 | Free |
5-6 | Free |
6-7 | Dh80 |
7-8 | Dh100 |
>8 | 200 |
>12 | 500 |
>24 | Dh1,000 |
2023 ഡിസംബറിൽ, സാലിക്കിൻ്റെ സഹകരണത്തോടെ ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാളിൽ 13,000-ലധികം പാർക്കിംഗ് സ്ഥലങ്ങളുണ്ട്. ടിക്കറ്റില്ലാത്ത പാർക്കിങ്ങിന് ഓട്ടോമാറ്റിക് ഫീസ് ഈടാക്കുന്നത് വാഹനത്തിൻ്റെ പ്ലേറ്റ് തിരിച്ചറിയൽ ഉപയോഗിച്ചായിരിക്കും. സാലിക്ക് ടാഗുകൾ ട്രാക്കു ചെയ്യുന്നതിന് ഉപയോഗിക്കുന്ന അതേ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയലും റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയും ബാരിയർ ഫ്രീ പാർക്കിംഗ് സംവിധാനവുമാണ് ഉപയോഗിക്കുക. പാർക്കിംഗ് ഫ്ലോറിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ക്യാമറ പ്ലേറ്റ് നമ്പർ പകർത്തുകയും പ്രവേശന സമയം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുകടക്കുമ്പോൾ, ക്യാമറ വീണ്ടും പ്ലേറ്റ് നമ്പർ സ്കാൻ ചെയ്യുകയും സിസ്റ്റം പാർക്കിംഗ് സമയം കണക്കാക്കുകയും ചെയ്യും.