Posted By saritha Posted On

Work From Home in UAE: യുഎഇിലെ തൊഴില്‍ മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍; പുതിയ നിയമത്തെ കുറിച്ച് അറിയാം…

Work From Home in UAE അബുദാബി: വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി യുഎഇയിലെ തൊഴില്‍ മേഖല. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന പുതിയ സംവിധാനമാണ് രാജ്യത്ത് ഒരുങ്ങുന്നത്. അബുദാബിയിലെ പ്രമുഖ ധനകാര്യ ഏജന്‍സിയാണ് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്. രാജ്യത്തെ സാമ്പത്തിക നിയമങ്ങളെ നിയന്ത്രിക്കുന്ന ഗ്ലോബല്‍ മാര്‍ക്കറ്റിന്‍റെ രജിസ്‌ട്രേഷന്‍ അതോറിറ്റിയാണ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. യുഎഇക്ക് പുറത്തും ജീവനക്കാരെ റിമോട്ട് വര്‍ക്കിങ് സംവിധാനത്തില്‍ നിയമിക്കാമെന്നതാണ് ചട്ടങ്ങളില്‍ പ്രധാനപ്പെട്ടത്. ഗ്ലോബല്‍ മാര്‍ക്കറ്റിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളായിരിക്കണം അവ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ അതേ രീതിയിലുള്ള നിയമനമാണ് ഈ ജീവനക്കാര്‍ക്കും നല്‍കുക. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. പുതിയ തൊഴില്‍ ചട്ടം ഏപ്രില്‍ ഒന്ന് മുതലാണ് നിലവില്‍ വരികയെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് വക്താവ് പറഞ്ഞു. പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ വര്‍ക്ക് കോണ്‍ട്രാക്ടില്‍ മാറ്റങ്ങള്‍ വരുന്നതാണ്. ഇതോടെ സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നവരായി ജീവനക്കാര്‍ മാറും. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കും. റിമോട്ട് സംവിധാനത്തിലാണ് ജീവനക്കാരുള്ളതെന്ന് തൊഴില്‍ കോണ്‍ട്രാക്ടില്‍ ഉണ്ടാകും. റിമോട്ട് സംവിധാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ കമ്പനികളുടെ ചെലവില്‍ നല്‍കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *