
UAE Minimum Marriage Age: യുഎഇയില്‍ വിവാഹപ്രായം കുറച്ചു; പ്രവാസികള്‍ക്ക് നിയമം ബാധകമാകുമോ?
UAE Minimum Marriage Age അബുദാബി: യുഎഇയില്‍ വിവാഹപ്രായം കുറച്ചു. മുന്‍പ് 21 വയസായിരുന്നു വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. ഇത് 18 ആക്കിയാണ് കുറച്ചത്. പ്രവാസികൾക്കും പുതിയ നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണത്തെ കുറിച്ച് നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് 1.16 ലക്ഷം മുതൽ 23.36 ലക്ഷം രൂപ വരെ പിഴ ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കൂടാതെ, തടവുശിക്ഷയും അനുഭവിക്കണം. പ്രായപൂർത്തിയാകാത്തവർക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യുക, സ്വത്ത് തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. വിവാഹമോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസായിരിക്കുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.
Comments (0)