Posted By saritha Posted On

Malayali Expat K Kumar Died: ഭാര്യ മരിക്കുമ്പോള്‍ അബോധാവസ്ഥയില്‍, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുമാര്‍ യാത്രയായി, വിയോഗത്തിൽ വിതുമ്പി പ്രവാസി ഇന്ത്യക്കാര്‍

Malayali Expat K Kumar Died ദുബായ്: നാല്‍പത് വര്‍ഷത്തിലേറെയായി ദുബായിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കെ കുമാര്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ജനുവരി ഒന്‍പതിനാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് കുമാറിന്‍റെ ഭാര്യ ബ്രിന്ദ കുമാർ മരിച്ചത്. അബോധാവസ്ഥയിലായിരുന്നതിനാൽ ഭാര്യയുടെ മരണവിവരം കുമാറിനെ അറിയിക്കാൻ സാധിച്ചില്ല. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായിരുന്ന കെ കുമാർ പ്രവാസി സമ്മാൻ അവാർഡ് ജേതാവുകൂടിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഏതാനും നാളുകളായി മക്കളായ ആർത്തി, രമ്യ എന്നിവരോടൊപ്പം അമേരിക്കയിൽ കഴിയുകയായിരുന്നു. 1971 ലാണ് കുമാര്‍ ദുബായ് പോര്‍ട്ട് സര്‍വീസസില്‍ ജോലിയില്‍ പ്രവേശിച്ചത്. വിരമിക്കുന്നതുവരെ അവിടെ തന്നെ ജോലി ചെയ്തു. അതിനുശേഷം ഏറെ കാലം ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി കൺവീനറായിരുന്നു. യാധനം നൽകാനില്ലാതെ ജയിലിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പേരെ സമൂഹത്തിന്‍റെ സഹകരണത്തോടെ അദ്ദേഹം തുക സമാഹരിച്ച് നൽകി മോചിപ്പിക്കാൻ മുന്നിട്ടുനിന്നു. കോൺസുലേറ്റിനുവേണ്ടി ജയിലുകളും ആശുപത്രികളും തൊഴിലാളി ക്യാംപുകളും സന്ദർശിച്ച് ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *