Posted By saritha Posted On

Union Coop Offers: വമ്പന്‍ ഓഫറുമായി യുഎഇയിലെ യൂണിയൻ കോപ്; 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ്

Union Coop Offers ദുബായ്: വമ്പന്‍ ഓഫറുമായി യൂണിയന്‍ കോപ്. ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകള്‍ യൂണിയന്‍ കോപ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത 2000 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. ദുബായിലെ എല്ലാ യൂണിയന്‍ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകള്‍ ലഭിക്കുന്നതാണ്. ജനുവരി മാസം മുഴുവന്‍ ഈ ഓഫര്‍ ലഭ്യമായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അവശ്യ സാധനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ഹോം അപ്ലയന്‍സസുകള്‍, വ്യക്തിഗത ആവശ്യങ്ങള്‍, യാത്രയ്ക്ക് ആവശ്യമായവ, മഞ്ഞുകാലത്തേക്ക് ആവശ്യമായവ എന്നിവയ്ക്കാണ് യൂണിയന്‍ കോപ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക ഉത്പ്പന്നങ്ങളും രാജ്യാന്തര ഉത്പ്പന്നങ്ങളും വമ്പിച്ച വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. ന്യൂ ഇയര്‍ ബിഗ് ഡീല്‍, വീക്കെന്‍ഡ് സൂപ്പര്‍ സേവര്‍, ഷ്രിംപ് ഫെസ്റ്റിവല്‍, സിട്രസ് ഫെസ്റ്റിവല്‍ എന്നിവയും ആരംഭിക്കുന്നുണ്ട്. എല്ലാ ആഴ്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ വിഭാ​ഗം ഉത്പ്പന്നങ്ങൾക്ക് ലഭ്യമാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *