Posted By saritha Posted On

Honeytrap Arrest: സൗഹൃദത്തിന്‍റെ മറവില്‍ വിളിച്ചുവരുത്തി, രഹസ്യചിത്രങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പ്; യുവാവില്‍നിന്ന് കവര്‍ന്നത്…

Honeytrap Arrest കുറ്റിപ്പുറം: ഹണിട്രാപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവില്‍ നിന്നാണ് പണം തട്ടിയെടുത്തത്. പത്ത് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. അസം സ്വദേശികളായ യാസ്മിന്‍ ആലം (19), ഖദീജ കാത്തൂന്‍ (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തങ്ങള്‍പ്പടിയിലെ സ്വകാര്യ ലോ‍ഡ്ജില്‍നിന്ന് വെള്ളിയാഴ്ചയാണ് പിടികൂടിയത്. തട്ടിപ്പിനിരയായ യുവാവ് നേരത്തെ മുംബൈയിലായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയാം. മൊബൈൽഫോൺ വിൽപ്പന കേന്ദ്രത്തിൽ വന്നിരുന്ന യാസ്മിൻ ആലവുമായി യുവാവാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്. യാസ്മിൻ ആലവുമായി സൗഹൃദത്തിലായതിന്‍റെ മറവിൽ യുവാവിനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി സുഹൃത്തായ ഖദീജ കാത്തൂനെ ഉപയോഗിച്ച് ഹണി ട്രാപ്പിൽപ്പെടുത്തിയെന്നാണ് പരാതി. യുവാവും ഖദീജയുമൊത്തുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ യാസ്മിൻ പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുക്കുകയായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ തീർന്നതോടെ യുവാവ് ബെംഗളൂരുവിലുള്ള സഹോദരിയോട് പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നത്. പിന്നീട്, കുറ്റിപ്പുറം പോലീസിൽ പരാതി നൽകി. പിടിയിലായവരിൽനിന്ന് മൊബൈൽ ഫോണുകളും ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വീഡിയോകൾ, ഫോട്ടോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പോലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംഘം നേരത്തേ ആരെയെങ്കിലും കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *