
Visa Fraud Arrest: തട്ടിപ്പ് നടത്തിയത് 1995 ല്‍, 30 വര്‍ഷം ഒളിവില്‍; വിസ തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത് ഇങ്ങനെ
Visa Fraud Arrest കുട്ടനാട്: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവല്ല കവിയൂർ വില്ലേജിൽ പാറവട്ടം വീട്ടിൽ വിജയൻ പിള്ളയെയാണ് (63) പോലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തി ഇയാള്‍ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz രാമങ്കരി പോലീസാണ് പ്രതിയെ പിടികൂടിയത്. 1995 ലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതും മുങ്ങിയതും. ഇയാള്‍ ആലപ്പുഴയില്‍ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ പിടികൂടിയത്. രാമങ്കരി, ചങ്ങനാശ്ശേരി സ്വദേശികളില്‍നിന്നാണ് ഇയാള്‍ പണം തട്ടിപ്പ് നടത്തി മുങ്ങിയത്.
Comments (0)