
Baggage Allowed in UAE Flights: യുഎഇയിലെ പ്രമുഖ എയർലൈനില്‍ പുതിയ ബാഗേജ് നിയമം; വിശദവിവരങ്ങള്‍
Baggage Allowed in UAE Flights അബുദാബി: യുഎഇയിലെ പ്രമുഖ എയര്‍ലൈനായ എയര്‍ അറേബ്യ പുതിയ ബാഗേജ് നിയമം പുറപ്പെടുവിച്ചു. യാത്രക്കാർക്ക് 10 കിലോയിൽ കവിയാത്ത ഹാൻഡ് ബാഗേജ് ഉപയോഗിക്കാമെന്ന് കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ഇതില്‍ ഒരു ബാഗേജും ഒരു ചെറിയ പേഴ്സണല്‍ ബാഗും അനുവദനീയമാണ്. ക്യാരി – ഓണ്‍ ബാഗേജിൻ്റെ അളവുകൾ 55cm x 40cm x 20cm ആയിരിക്കണമെന്നും വിമാനത്തിന്‍റെ ഉള്ളിലെ ഓവർഹെഡ് കംപാർട്ട്മെൻ്റിൽ സുരക്ഷിതമായി യോജിപ്പിക്കാൻ തക്കതായിരിക്കണമെന്നും എയർലൈൻ അറിയിച്ചു. രണ്ടാമത്തെ ബാഗ് (ചെറിയ പേഴ്സണല്‍ ബാഗ്)- അതൊരു ഹാൻഡ്ബാഗ്, ഒരു ഡ്യൂട്ടി ഫ്രീ ബാഗ് അല്ലെങ്കിൽ ഒരു ബാക്ക്പാക്ക് ആയിരിക്കണം. യാത്രക്കാരൻ്റെ മുന്നിലുള്ള സീറ്റിനടിയിൽ വയ്ക്കാന്‍ പറ്റുന്നതായിരിക്കണം. ഈ ബാഗിൻ്റെ അളവുകൾ 25cm x 33cm x 20cm ആയിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ അധികമായി അനുവദിക്കും. അതേസമയം, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് എയർവേയ്‌സ് തുടങ്ങിയ യുഎഇ എയർലൈനുകൾ ഏഴ് കിലോയിൽ കൂടാത്ത ഒരു ഹാൻഡ്‌ബാഗുമായി വിമാനങ്ങളിൽ കയറാൻ യാത്രക്കാരെ അനുവദിക്കുന്നു. എമിറേറ്റ്‌സില്‍ ഡ്യൂട്ടി ഫ്രീ പര്‍ച്ചേയ്സുകളായ മദ്യം, സിഗരറ്റ്, പെർഫ്യൂം എന്നിവ ന്യായമായ അളവിൽ കയറ്റാം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കയറുന്ന ഉപഭോക്താക്കൾക്ക് ഒരു ബാഗേജ് അനുവദിക്കുമെന്ന് എയർലൈൻ വ്യക്തമാക്കി. 7 കിലോഗ്രാം ഹാൻഡ് ബാഗേജിന് പുറമെ ഒരു ലാപ്‌ടോപ്പ് ബാഗ് ഒരു ലേഡീസ് ഹാൻഡ്ബാഗ് അല്ലെങ്കിൽ സാച്ചൽ എന്നിവ വിമാനത്തിൽ അനുവദിക്കുമെന്ന് ഫ്ലൈദുബായ് പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രകളില്‍ അനുവദനീയമായ ബാഗേജ് വിവരങ്ങള്‍ കഴിഞ്ഞമാസം സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ പുറപ്പെടുവിച്ചിരുന്നു. ക്യാബിൻ ബാഗേജ് ഒരെണ്ണം മാത്രമായി പരിമിതപ്പെടുത്തുന്ന പുതിയ നിയമത്തില്‍ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലും 7 കിലോഗ്രാമിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
Comments (0)