Posted By saritha Posted On

Get Away Sale Flight Ticket: ‘ഓഫര്‍ ഇന്ന് തീരും’ ഏറ്റവും കുറഞ്ഞ നിരക്കില്‍ പറക്കാം, വമ്പന്‍ സെയിലുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍

Get Away Sale Flight Ticket ന്യൂ‍ഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര – അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുകളാണ് ഗെറ്റ്എവേ സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഗെറ്റ്എവേ സെയില്‍ അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് സെയില്‍ അവസാനിക്കാനിരിക്കെ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്തവരെ കാത്തിരിക്കുന്നത് വന്‍ ഇളവുകളാണ്. ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ 4,499 രൂപ മുതലുമാണ് തുടങ്ങുന്നത് ജനുവരി ഒന്‍പതിന് ആരംഭിച്ച ഈ ഓഫര്‍ നിരവധി പേരാണ് പ്രയോജനപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇന്‍ഡിഗോ എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ടിക്കറ്റിന് മാത്രമല്ല മറ്റ് ഇളവുകളും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു. ബാഗേജ്, സീറ്റുകള്‍ എന്നിവയ്ക്ക് ഉൾപ്പെടെയാണ് ഇളവുകള്‍. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പ്രീ – പെയ്ഡ് അധിക ബാഗേജിന് 15 കിലോ, 20 കിലോ, 30 കിലോ എന്നിവയ്ക്ക് 15 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *