Posted By saritha Posted On

Unlicensed Weapons Regulation UAE: യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതില്‍ പുതിയ മാനദണ്ഡം

Unlicensed Weapons Regulation UAE അബുദാബി: ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ പുതിയ മാനദണ്ഡം പുറത്തിറക്കി യുഎഇ. ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വയ്ക്കുന്ന പൗരന്മാര്‍ മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 13 വരെ ഫീസ് ഈടാക്കാതെ രജിസ്റ്റര്‍ ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചാല്‍ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളില്‍നിന്ന് പൗരന്മാരെ രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ആഭ്യന്തരമന്ത്രാലയത്തിലെ ആയുധ, സ്ഫോടക വസ്തു ഡയറക്ടേറ്റ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അസല്‍ നെയദി, ഡയറക്ടറേറ്റ് ഓഫ് വെപ്പൺസ് ആൻഡ് എക്സ്പ്ലോസീവ്സ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അലി അൽ മൻസൂരി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുന്നതിന്‍റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നേടുന്നതിന്‍റെ ഭാഗമായാണ് പുതിയ മാനദണ്ഡം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ രജിസ്ട്രേഷന്‍ ചെയ്യാം വിവരങ്ങൾക്ക് www.moi.gov.ae, ടോൾ ഫ്രീ നമ്പർ 800233 എന്നിവയുമായി ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *