Posted By saritha Posted On

Saif Ali Khan Stabbed: നടന്‍ സെയ്ഫ് അലി ഖാന്‍റെ ശരീരത്തില്‍ ആറ് തവണ കുത്തേറ്റു; രണ്ടെണ്ണം ആഴമേറിയത്

Saif Ali Khan Stabbed മുംബൈ: വീടുകയറി കൊള്ളയടിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റത് നിരവധി തവണ. ആറ് തവണ അക്രമി നടനെ കുത്തുകയും അതില്‍ രണ്ടെണ്ണം ആഴമേറിയതാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയിലുള്ളത്. ബന്ദ്രയിലുള്ള നടന്‍റെ വീട്ടില്‍ വ്യാഴാഴ്ച (ഇന്ന്, ജനുവരി 16) പുലര്‍ച്ചെ 2.30 ഓടെ ആയിരുന്നു സംഭവം. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും നടി ഷർമിള ടാഗോറിൻ്റെയും മകനാണ് 54 കാരനായ സെയ്ഫ് അലി ഖാൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഭാര്യ കരീന കപൂർ ഖാനും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം ബാന്ദ്രയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്മെൻ്റിലാണ് സെയ്ഫ് താമസിക്കുന്നത്. നടൻ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. നടൻ്റെ വീട്ടുജോലിക്കാരിയുമായി അക്രമി തർക്കത്തിൽ ഏർപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. സെയ്ഫ് അലി ഖാൻ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചപ്പോൾ, അജ്ഞാതൻ അക്രമാസക്തനാകുകയും ഇരുവരും കയ്യാങ്കളിയിൽ ഏർപ്പെടുകയും നടന് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ വീട്ടുജോലിക്കാരിയും ആക്രമിക്കപ്പെടുകയും ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവർ ഉണർന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *