Posted By saritha Posted On

Canada Nursing Recruitment: ഏജന്‍സികളെ വിശ്വസിക്കല്ലേ, കാനഡയിലേക്ക് വ്യാജ നഴ്സിങ് റിക്രൂട്ട്മെന്‍റ്; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

Canada Nursing Recruitment തിരുവനന്തപുരം: കാനഡയിലേക്ക് വ്യജ നഴ്സിങ് റിക്രൂട്ട്മെന്‍റുമായി വിവിധ ഏജന്‍സികള്‍. ഈ ഏജന്‍സികളെ വിശ്വസിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS)അറിയിച്ചു. അംഗീകൃതമല്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികളുടേയും വ്യക്തികളുടേയും പരസ്യങ്ങളിലോ വാഗ്ദാനങ്ങളിലോ വഞ്ചിതരാകരുതെന്ന് എന്‍എല്‍എച്ച്എസ് അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം അറിയിച്ചത്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ എന്നിവ അനുസരിച്ച് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗാര്‍ഥികളെ നഴ്സിങ് റിക്രൂട്ട്മെന്‍റിനായി തെരഞ്ഞെടുക്കുന്നത്. അംഗീകൃതമല്ലാത്ത ഏജന്‍സികളുടെ പരസ്യങ്ങളോ വാഗ്ദാനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ [email protected] എന്ന ഇ-മെയിലിലോ, സിഇഒ, നോര്‍ക്ക റൂട്ട്സ്, തൈയ്ക്കാട് തിരുവനന്തപുരം-695014 (ഫോണ്‍-0471-2770500) എന്ന വിലാസത്തിലോ അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് മാനേജരുടെ ഫോണ്‍ നമ്പറിലോ 0471-2770531 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) ഇ-മെയിലിലോ [email protected] അറിയിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *