
UAE Weather: ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; യുഎഇയിലെ കാലാവസ്ഥയില്‍ മാറ്റം, മഴ പെയ്യുമോ?
UAE Weather ദുബായ്: യുഎഇയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളില്‍ ഇന്ന് മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, രാജ്യത്തിൻ്റെ വിവിധയിടങ്ങളില്‍ മേഘങ്ങൾ രൂപപ്പെട്ടേക്കും. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ശനിയാഴ്ച രാവിലെ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ഇടയ്‌ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശിയേക്കും. പൊടിപടലം ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും അലർജിയുള്ളവർ പുറത്ത് പോകുമ്പോൾ മുൻകരുതൽ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. രാത്രിയിലും ഞായറാഴ്ച രാവിലെയും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റ് കാരണം കടൽ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച ബീച്ചിലേക്ക് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ഉണ്ടായിരിക്കണം. കടൽ പ്രക്ഷുബ്ധമായതിനാൽ എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Comments (0)