Posted By saritha Posted On

Nabeesa Murder: എഴുത്തറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്; നോമ്പുകഞ്ഞിയില്‍ വിഷം നല്‍കി കൊന്നത് പേരമകനും ഭാര്യയും

Nabeesa Murder മണ്ണാ൪ക്കാട്: നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്‍റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തെളി‍ഞ്ഞു. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ ശിക്ഷാവിധി നാളെ (ജനുവരി 19) വിധിക്കും. എട്ട് വ൪ഷത്തെ വിചാരണയ്ക് ശേഷമാണ് വിധി. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
റമദാന്‍ കാലത്താണ് കൊലപാതകം നടന്നത്. നോമ്പ് തുറക്കാനായി നബീസയെ വിളിച്ചുവരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. നബീസയ്ക്ക് എഴുതാനറിയില്ലെന്നും അതിനാല്‍ ആത്മഹത്യാ കുറിപ്പ് എഴുതാന്‍ സാധിക്കില്ലെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നേരത്തെ ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി ഫസീലയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നതെന്ന് പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *