Man With Cannabis Acquits: വിമാനത്താവളത്തിൽ കഞ്ചാവ് ഉത്പന്നങ്ങളുമായി പിടിക്കപ്പെട്ടയാളെ യുഎഇ കോടതി വെറുതെവിട്ടു; കാരണം…

Man With Cannabis Acquits അബുദാബി: വിമാനത്താവളത്തില്‍ കഞ്ചാവ് ഉത്പന്നങ്ങളുമായി പിടിക്കപ്പെട്ടയാളെ വെറുതെ വിട്ട് യുഎഇ കോടതി. യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരമാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ വെച്ചാണ് സിറിയന്‍ പൗരനെ പിടികൂടിയത്. 2024 മാര്‍ച്ച് 3 നാണ് സംഭവം. യുഎഇ നിയമപ്രകാരം നിയന്ത്രിത മയക്കുമരുന്നായി പട്ടികപ്പെടുത്തിയിരിക്കുന്ന കഞ്ചാവ് ഓയിൽ അടങ്ങിയ നിരവധി ഇ-സിഗരറ്റുകളും ഫിൽട്ടറുകളും പരിശോധനയില്‍ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാല്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ കണക്കിലെടുത്താണ് ഇയാളെ കോടതി വെറുതെവിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇയാളുടെ മൂത്രത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്‍റെ സൈക്കോ ആക്ടീവ് ഘടകമാ. ടെട്രാഹൈഡ്രോകണ്ണാബിനോളിന്‍റെ (ടിഎച്ച്സി) അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇയാളെ ഏപ്രില്‍ അഞ്ചിന് കസ്റ്റഡിയിലെടുത്തു. വൈകാതെ തന്നെ ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും പ്രോസിക്യൂട്ടർമാർ ഇയാളെ ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
വിചാരണയ്ക്കിടെ, ഇ-സിഗരറ്റുകളുടെ രാസഘടനയെക്കുറിച്ച് അറിവില്ലാതെ ഏഥൻസിൽ നിന്ന് നിയമപരമായി വാങ്ങിയതാണെന്നും അവ വ്യക്തിഗത ഉപയോഗത്തിന് വേണ്ടി മാത്രമാണെന്നും ഇയാൾ അവകാശപ്പെട്ടു. കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടില്‍ സിഗരറ്റ് നിര്‍മിച്ചതിന് ശേഷം മയക്കുമരുന്ന് ചേർത്തതാണോ അതിന് മുന്‍പ് ചേര്‍ത്തതാണോയെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ഈ അവ്യക്തത പ്രതിക്ക് അനുകൂലമായി. പ്രതിയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍നിന്ന് കോടതി മോചിപ്പിക്കുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group