Posted By saritha Posted On

Widow Raped: മകള്‍ക്ക് വിവാഹാലോചനയുമായെത്തി, അമ്മയെ പീഡിപ്പിച്ചു, മന്ത്രവാദി നൽകിയ ചരട് കെട്ടി ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

Widow Raped in Wayand മാനന്തവാടി: മകള്‍ക്ക് വിവാഹാലോചനയുമായെത്തി അമ്മയെ പീഡിപ്പിച്ചയാള്‍ കസ്റ്റഡിയില്‍. വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളം പീഡിപ്പിച്ചതായാണ് പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ 43 കാരിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട്‌ കുന്ന് സ്വദേശി വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2023 മുതല്‍ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് വീട്ടില്‍ എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തുടർന്ന്, വീട്ടിൽ ഒറ്റയ്ക്കായ സമയത്താണ് വർഗീസ് എത്തി പീഡിപ്പിച്ചത്. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്‍റെ കയ്യിൽകെട്ടുകയും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞതായി ഈയിടെ വർഗീസ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു. ഇതോടെ മകളെ വിവരം അറിയിച്ച് പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതി ഒത്തുതീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറയുന്നു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പോലീസ് അന്വേഷണം ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *