
Israa Wal Miraj UAE: ഈ രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ര വല്‍ മിറാജിന് ശമ്പളത്തോടുകൂടിയ അവധി; എന്തുകൊണ്ട് യുഎഇയില്‍ ലഭിച്ചില്ല?
Israa Wal Miraj UAE അബുദാബി: ഇസ്റാ വല്‍ മിറാജ് പ്രമാണിച്ച് ഒമാനിലും കുവൈത്തിലും പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ജനുവരി 30 നാണ് ഇസ്ര വല്‍ മിറാജ്. ഒമാനിലെയും കുവൈത്തിലെയും നിവാസികൾക്ക് അവരുടെ വാരാന്ത്യം (വെള്ളി, ശനി) ഉൾപ്പെടെ ജനുവരി 30 മുതൽ ഫെബ്രുവരി 1 ശനി വരെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഇസ്‌റാ വൽ മിറാജ് ഔദ്യോഗികമായി ജനുവരി 27 തിങ്കളാഴ്ചയാണ് വരുന്നതെങ്കിലും ഗൾഫ് രാജ്യങ്ങൾ വാരാന്ത്യം നീട്ടിയെടുക്കാന്‍ 30 ലേക്ക് മാറ്റാന്‍ തീരുമാനിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒമാനിലും കുവൈത്തിലും ശമ്പളത്തോടുകൂടിയുള്ള അവധി ആസ്വദിക്കുമ്പോള്‍ യുഎഇ നിവാസികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല. യുഎഇ നിവാസികൾക്ക് അൽ ഇസ്രാ വൽ മിറാജിന് അവധിയില്ല. 2018 വരെയുള്ള യുഎഇയുടെ ഔദ്യോഗിക അവധി ദിവസങ്ങളുടെ പട്ടികയിൽ അൽ ഇസ്രാ വൽ മിറാജ് മുന്‍പ് ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍, 2019ൽ, പൊതുഅവധി പട്ടികയില്‍നിന്ന് ഈ അവധി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. അതേ വർഷമാണ് മന്ത്രിസഭ പൊതു – സ്വകാര്യ മേഖലയിലെ അവധികൾ ഏകീകരിച്ചത്.
Comments (0)