
Baby Died During Flight Travel: ചികിത്സയ്ക്കായി വിമാനമാര്‍ഗം നാട്ടിലേക്ക് വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
Baby Died During Flight Travel കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്. ദോഹയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിമാനത്തിൽ പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചയാണ് സംഭവം. മാസം തികയുന്നതിന് മുന്‍പ് ജനിച്ച കുഞ്ഞാണ്. കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർ ചികിത്സകൾക്കായി നാട്ടിലെത്തുന്നതിനിടെയാണ് ദാരുണസംഭവം.
Comments (0)