Posted By saritha Posted On

BLS International: ‘ഫോട്ടോ അത്ര പോരാ’, അധിക ഫീസ് ഇടാക്കി ബിഎല്‍എസ്; വ്യാപകപരാതിയുമായി പ്രവാസികള്‍

BLS International അബുദാബി: ബിഎല്‍എസിന് നേരെ വ്യാപകപരാതിയുമായി പ്രവാസികള്‍. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണെന്ന് സ്ഥാപനം ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷയ്ക്കൊപ്പം നല്‍കുന്ന ഫോട്ടോ, പുറംസേവന കരാര്‍ കമ്പനിയായ ബിഎല്‍എസ് നിരസിക്കുന്നതായും ബിഎൽഎസിൽനിന്ന് ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായുമാണ് പരാതി ഉയരുന്നത്. പുറത്തുനിന്ന് ഫോട്ടോ എടുക്കാന്‍ 15 മുതല്‍ 20 ദിര്‍ഹം ഈടാക്കുമ്പോള്‍ ഒരാളുടെ ഫോട്ടോ എടുക്കാൻ 30 ദിർഹമാണ് ബിഎൽഎസ് ഈടാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നാലംഗ കുടുംബത്തിന്‍റെ പാസ്പോർട്ട് പുതുക്കാൻ 120 ദിർഹം നൽകേണ്ടിവരുന്നു. കഴിഞ്ഞദിവസം അബുദാബി അൽറീം ഐലൻഡിലെ ബിഎൽഎസ് കേന്ദ്രത്തിലെത്തിയ മലയാളി കുടുംബവും ഇത്തരത്തിൽ അനുഭവം നേരിട്ടു. അളവ് ശരിയല്ല, മുഖം തെളിഞ്ഞിട്ടില്ല, ചെവി കാണുന്നില്ല, കണ്ണ് അടഞ്ഞിരിക്കുന്നു തുടങ്ങിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ ആദ്യ ഫോട്ടോകൾ നിരസിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *